1
പിക് അപ് വാഹനത്തിൽ നിന്നും കയർപൊട്ടി പൈപ്പുകൾ റോഡിൽ ചിതറി.

20,000 രൂപ പിഴ

തൃക്കാക്കര: പിക് അപ് വാഹനത്തിൽ നിന്നും കയർപൊട്ടി പൈപ്പു കൾ റോഡിൽ ചിതറി. പൈപ്പ് കയറ്റി കോതമംഗലത്തേക്ക് പോയ വാഹനത്തിന് മുകളിൽ 200 പൈപ്പുകൾ കയർ ഉപയോഗിച്ച് കെട്ടിവെച്ചി​രുന്നു. പൈപ്പുകൾ രണ്ട് മീറ്ററിലധികം പിന്നിലേക്ക് തള്ളി നിന്നു.. പട്ടാൽ എത്തിയപ്പോൾ കയർപൊട്ടി പൈപ്പുകൾ റോഡിൽ വീണു. പിറകെ വരികയായിരുന്ന ബൈക്ക് യാത്രക്കാരൻ പെട്ടെന്ന് വെട്ടിച്ച് മാറി .പെരുമ്പാവൂർ സബ് ആർ ടി ഓഫിസിനു സമീപമാണ് സംഭവം . വെഹിക്കിൾ ഇൻസ്പെക്ടർമാരും നാട്ടുകാരും ചേർന്ന് പൈപ്പുകൾ മാറ്റി ഗതാഗത തടസം ഒഴി​വാക്കി​.ഉടമയി​ൽ നി​ന്ന് 20,000 രൂപ പിഴഇൗടാക്കി​ . അശ്രദ്ധമായി വാഹനം ഓടിച്ച കുറ്റത്തിന് പുതുക്കിയ മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന സാമൂഹിക സേവനത്തിന് ഡ്രൈവറെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചു. എം വി ഐ മാരായ ബിനേഷ് കെ.എസ് , ദീപു എൻ.കെ , എ എം വി ഐ രഞ്ജിത് എസ് എന്നിവരാണ് കേസെടുത്തത്. ഇത്തരത്തിൽ ലോഡ് കയറ്റുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പെരുമ്പാവൂർ ജോ. ആർ ടി ഒ ബി ഷെഫീഖ് അറിയിച്ചു.