കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വൈദികനായ ഫാ. പ്രിൻസ് തൈക്കൂട്ടത്തിലിനെ, പൗരോഹിത്യ ശുശ്രുഷകളിൽ നിന്നു സസ്‌പെൻഡ് ചെയ്തു. ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിലെ സഹവികാരിയായിരുന്നു. കുർബാന പണത്തിന്റെ കാര്യത്തിലുൾപ്പെടെ നടന്ന സാമ്പത്തിക ക്രമക്കേടുകളും ഇടപാടുകളും ശ്രദ്ധയിൽപ്പെട്ടതി​നെതുടർന്ന് ഫെബ്രുവരി ആറുമുതലാണ് അതിരൂപത സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.