കോതമംഗലം : കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ നീതി നിഷേധത്തിനെതിരെ എഴുപത്തി ഒന്നാം ദിവസം വിശ്വാസികൾ മുട്ടുകുത്തി പള്ളിക്ക് ചുറ്റും പ്രദക്ഷിണം നടത്തി .പരിശുദ്ധ ബാവയുടെ പള്ളിയും കബറിടവും സംരക്ഷിക്കുന്നതിനു വേണ്ടി സ്ത്രീ സമൂഹം മുഴുവൻ ഒറ്റക്കെട്ടായി രാപകലില്ലാതെ പള്ളിക്ക് ചുറ്റും സംരക്ഷണ വലയം തീർക്കുമെന്നും വനിതാ കർമ്മസേനയുടെ പ്രവർത്തകർ തീരുമാനിച്ചു. മുട്ടുകുത്തി പ്രതീക്ഷ പ്രാർത്ഥനയ്ക്ക് മിനി എൽദോസ്, സിബി എൽദോസ് വലിയകുന്നേൽ, സൗമ്യ അത്തിതോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.