കിഴക്കമ്പലം: പഞ്ചായത്തിന്റെയും മലയിടംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടപ്പാക്കിവരുന്ന സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി രോഗി ബന്ധു സ്‌നേഹ സംഗമം ഇന്ന് രാവിലെ 9.30ന് താമരച്ചാൽ എസ്.എൻ.ഡി.പി ഹാളിൽ നടക്കും. സ്‌നേഹ സംഗമത്തിൽ രോഗികളും ബന്ധുക്കളും സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി അറിയിച്ചു.