അങ്കമാലി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം നടന്നു. അങ്കമാലി സി.എസ്.എ ആഡിറ്റോറിയത്തിൽ താലൂക്ക് പ്രസിഡന്റ് എം.കെ.അബ്ദുള്ള കുട്ടി പതാക ഉയർത്തി. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജോൺ ഫെർണാണ്ടസ് എം.എൽ. എ നിർവ്വഹിച്ചു. അങ്കമാലി നഗരസഭ ചെയർപെഴ്സൺ എം.എ.ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, നഗരസഭ വൈസ് ചെയർമാൻ എം.എസ്.ഗിരീഷ് കുമാർ, താലൂക്ക് സെക്രട്ടറിവി.കെ.ഷാജി എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഗ്രന്ഥശാല പ്രസ്ഥാനം പ്ലാറ്റിനം ജൂബിലിയിലേക്ക് പിന്നിട്ട വഴികൾ എന്ന വിഷയത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടനും, ഗ്രന്ഥശാലകളും സാമൂഹിക വികസനവും എന്ന വിഷയത്തിൽ കവി എസ്.രമേശനും, എന്റെ ഗ്രന്ഥശാല എന്ന വിഷയത്തിൽ ജില്ലാ സെക്രട്ടറി എം.ആർ.സുരേന്ദ്രനും പ്രഭാഷണം നടത്തി.യോഗത്തിൽ ടി.പി.വേലായുധൻ മാസ്ററർ, കെ.രവിക്കുട്ടൻ, കെ.പി റെജീഷ്, കെ.എൻ.വിഷ്ണു മാസ്റ്റർ ,എ.എസ്.ഹരിദാസ്, കെ.കെ.സുരേഷ് രാധമുരളീധരൻ, കെ.ആർ.ബാബു ,പി .തമ്പാൻ ,കെ.പി.ഗോപൻഎന്നിവർ പ്രസംഗിച്ചു