ആലുവ: ജനശ്രീ സുസ്ഥിരമിഷൻ എടത്തല മണ്ഡലംസഭ കുഴിവേലിപ്പടിയിൽ എടത്തല പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എ.എം. മുനീറിന്റെ വസതിയിൽ നടന്നു. ഗാർഹിക സംരംഭകർക്കുള്ള സംരംഭക മീറ്റ് ജൈവശ്രീ കമ്പനി സി.ഇ.ഒ കൊല്ലം പണിക്കർ ഉദ്ഘാടനം ചെയ്തു. എടത്തല മണ്ഡലം സഭ ചെയർമാൻ പി.കെ. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എൻ. പുരുഷോത്തമൻ, ബ്ലോക്ക് ചെയർമാൻ ബാബു കൊല്ലംപറമ്പിൽ, ജനറൽ സെക്രട്ടറി എം.എ.എം. മുനീർ, കൊച്ചാപ്പു പുളിക്കൽ, സിന്ധു വിദ്യാധരൻ, ആബിദ സലാം, എം. നിസാർ അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. ജനശ്രീ ജൈവ ഉത്പന്നങ്ങളുടെ നിർമ്മാണ ഗാർഹിക കേന്ദ്രങ്ങളും വിപണന കേന്ദ്രങ്ങളും വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് കുടുംബിനികളുടെ ഗാർഹിക സംരംഭകരുടെ ശില്പശാല സംഘടിപ്പിച്ചത്.