road
എടത്തല പഞ്ചായത്തിലെ 15ാം വാർഡിൽ മുതിരക്കാട്ടുമുകളിൽ തകർന്ന് തരിപ്പണമായ റോഡുകളിലൊന്ന്

ആലുവ: എടത്തല പഞ്ചായത്തിലെ 15ാം വാർഡിലെ ചെറുതും വലുതുമായ റോഡുകളെല്ലാം തകർന്നു. കാൽനട യാത്ര പോലുംഅസാദ്ധ്യമായി..ഓട്ടം വിളിച്ചാൽ വരാൻ ഓട്ടോറിക്ഷ ഡ്രൈവർമാർ മടിക്കുന്നു.

കുഞ്ചാട്ടുകര - മുതിരക്കാട്ടുമുഗൾ റോഡ്, മുതിരക്കാട്ടുമുഗൾ - പിറളി തൈക്കാവ് റോഡ്, മുതിരക്കാട്ടുമുഗൾ - ഹരിജൻ കോളനി റോഡ് തുടങ്ങിയ റോഡുകളിലെ ടാറും മെറ്റലും ഇളകി ചെമ്മണ്ണ് റോഡായി മാറി. പലയിടത്തും വലിയ ഗർത്തങ്ങളാണ്. പട്ടികജാതി ക്ഷേമ വകുപ്പിൽ നിന്നും കോളനി നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചെങ്കിലും നവീകരണംഎങ്ങുമെത്തിയില്ല. നാട്ടുകാർ നിരവധി പരാതികൾ പറഞ്ഞിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.

ജനങ്ങളെ അണിനിരത്തി പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് ബി.ജെ.പി ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, സെക്രട്ടറി പ്രദീപ് പെരുംപടന്ന, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അപ്പു മണ്ണാച്ചേരി, ജനറൽ സെക്രട്ടറി അരുൺ കുമാർ മുതിരക്കാട്ട്, ബൂത്ത് പ്രസിഡന്റ് നിധിൻ രാജ് എന്നിവർപറഞ്ഞു.