ആലുവ: കീഴ്മാട് മുതിരക്കാട് യുവതിയെയും മാതാവിനെയും മൺവെട്ടികൊണ്ട് തലയ്ക്കടിച്ചു.ഗുരുതരമായി മുറിവേറ്റ ഇവരെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ എട്ട് മണിയോടെ മുതിരക്കാടിലെ വീട്ടിലാണ് സംഭവം. കീഴ്മാട് പഞ്ചായത്ത് പത്താം വാർഡിൽ മുതിരക്കാട് രമേശന്റെ ഭാര്യ സുമിത (28), മാതാവ് ബിന്ദു (47) എന്നിവർക്കാണ് പരിക്കേറ്റത്. സുമിതയുടെ തലയിൽ എട്ട് തുന്നലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രമേശന്റെ പിതാവും റിട്ട. റെയിൽവേ ജീവനക്കാരനുമായ രാജനെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. രാജൻ മദ്യപിച്ചെത്തി വീട്ടിൽ ബഹളമുമുണ്ടാക്കുന്നത് പതിവാണെന്നും ഇതത് ബിന്ദു ചോദിക്കാനെത്തിയപ്പോഴാണ് സംഭവമെന്നും പറയുന്നു. പ്രതിയെ രാത്രി ആലുവ കോടതിയിൽ ഹാജരാക്കി.