മൂവാറ്റുപുഴ:പായിപ്ര പഞ്ചായത്തിലെ പേഴയ്ക്കാപ്പിള്ളി കുന്നപ്പിള്ളി പാടശേഖരത്തിൽ നെൽകൃഷി വിളവെടുപ്പ് നടത്തി.എൽദോ ഏബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം, പഞ്ചായത്ത് മെമ്പർ വി.എച്ച്.ഷഫീഖ്, സി.പി.എം ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ, മുൻ പഞ്ചായത്ത് മെമ്പർ വി.എം.നവാസ്, മൂവാറ്റുപുഴ കൃഷി എ.ഡി.എ. ടാനി തോമസ്, പായിപ്ര കൃഷി ഓഫീസർ മെൻസി തോമസ്, പേഴയ്ക്കാപ്പിള്ളി സ്‌കൂൾ പി.ടി.എ. വൈസ് പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, കുടുംബശ്രീ സി.ഡി.എസ്.ചെയർപേഴ്‌സൺ സിനി സുധീഷ്, കെ.കെ.ഇബ്രാഹിം കുന്നപ്പിള്ളി, സ്‌കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.തരിശായി കിടന്ന ആറ് ഏക്കർ സ്ഥലത്ത് കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്.