അങ്കമാലി: അങ്കമാലി നഗരസഭ 12 കുടുംബങ്ങൾക്കായി നിർമിച്ചു നൽകുന്ന ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനവും ജില്ലയിൽ പണി പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് അഞ്ചിന് കിങ്ങിണി ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.