ആലുവ: പാചകവാതക വിലവർദ്ധനവിനെതിരെ മുസ്‌ലിംലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ഗ്യാസ് സിലിണ്ടറുകളിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് സമരം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.എ. താഹിർ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രവർത്തകസമിതി അംഗം സെയ്തുകുഞ്ഞ് പുറയാർ, മണ്ഡലം ഭാരവാഹികളായ വി.എം. ഹസൻ, സി.കെ. അമീർ, എം.എസ്. ഹാഷിം, കെ.എ. ബഷീർ, സാജിത സിദ്ധിഖ്, സാജിത നൗഷാദ്, പി.കെ. മൂസ, പി.എ. സമദ്, അഷറഫ് താനിയിൽ, പി.എസ്. ഷാനവാസ്, നസീർ കൊടികുത്തുമല, സുഫീർ ഹുസൈൻ, സലീം എടയപ്പുറം, ഹൈദർ സലീം, അസ്മ നൂറുദ്ദീൻ, ഷഹന ഷെജീർ, ഷാഹിന കെരീം, ഷജീർ മങ്ങാടൻ, പി.എ. നൈസൽ, പി.എം. റഫീഖ്, റഫീഖ് കുഴിവേലിപ്പടി, പി.കെ. പരീത്, സാനിഫ് അലി എന്നിവർ നേതൃത്വം നൽകി.