കോലഞ്ചേരി:പഴന്തോട്ടം ഗവ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ മാസാചരണത്തിന്റെ സമാപനം നടന്നു. ബി.പി.സി.എൽ എനർജി മാനേജർ കെ.ഡിവിൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം ഷീജ അശോകൻ, ഹെഡ്മാസ്​റ്റർ ​റ്റി.പി അബ്ദുൾ കരീം,എൻകോൺ ക്ലബ്ബ് കോ-ഓർഡിനേ​റ്റർ സി.എൻ മോഹൻദാസ് കെ.എം. എൽദോ തുടങ്ങിയവർ സംസാരിച്ചു. ബി.പി.സി.എൽ സേഫ്​റ്റി ഇൻസ്‌പെക്ടർ പി.ഡി മനോജ് ഗ്യാസ് ലീക്കേജുമായി ബന്ധപ്പെട്ട ക്ലാസെടുത്തു.