തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുക, റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുക, കോണത്തു പുഴ ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ ഉദയംപേരൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തുന്ന 24 മണിക്കൂർ രാപ്പകൽ സമരം തുടങ്ങി.സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു സമരം ഉദ്ഘാടനം ചെയ്തു.എസ്.എ ഗോപി അദ്ധ്യക്ഷനായി.കെ.എൻ ഗോപി, മല്ലികാ സ്റ്റാലിൻ ,എൻ.എൻ സോമരാജൻ, കെ.ആർ റെനീഷ്, കെ.എസ് പവിത്രൻ, ആൽവിൻ സേേവ്യർ എന്നിവർ സംസാരിച്ചു.തുടർന്നു നടന്ന വികസന സെമിനാർ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.രഘുവരനും, കോണത്തുപുഴ സംരക്ഷണ സദസ് മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസും, പരിസ്ഥിതി സംരക്ഷണ സദസ് ടി.സി സൻജിത്തും ,ഉദ്ഘാാടനം ചെയ്തു .വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ ആർ റെനീഷ് അദ്ധ്യക്ഷനായിരുന്നു.