kvves
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പലചരക്ക് സാധനങ്ങൾ പാക്ക് ചെയ്യുന്ന എച്ച്.എം കവറുകൾക്ക് നിരോധനമില്ലെങ്കിലും ഇവ പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥ നടപടി പ്രതിഷേധമാണെന്നും ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് ഉദ്യോഗസ്ഥർ പിൻമാറണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാർട്ടിൻ മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു.

സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി. ജോയി, ജനറൽ സെക്രട്ടറി മനാഫ് കാപ്പാട്, ട്രഷറർ മണികണ്ടൻ, റിയാസ് കണ്ണൂർ, ഷജീർ പത്തനംതിട്ട, എ.ജെ. റിയാസ്, ടി.ബി. നാസർ, സി.എസ്. അജ്മൽ, നസീർ ബാബു, എം.സി പോൾസൺ, ബാബു കുരുത്തോല, അബ്ദുൽ റസാഖ്, മാഹീൻ കുട്ടി, ഷിഹാബ് നീറുകൾ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ടോജി തോമസ് (പ്രസിഡന്റ്), കെ.എസ്. നിഷാദ് (ജനറൽ സെക്രട്ടറി), അനൂപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.