അങ്കമാലി : അങ്കമാലി റെയിൽവെ സ്റ്റേഷൻറോഡിൽ നിന്ന് 10 ഗ്രാം ബ്രൗൺഷുഗറുമായി ഒരാളെ അങ്കമാലി പൊലീസ് അറസ്റ്റുചെയ്തു. കോട്ടയം കുറുച്ചിമല കുന്നം ചാലക്കവീട്ടിൽ സെബാസ്റ്റ്യന്റെ മകൻ സാജനാണ് അറസ്റ്റിലായത്. ഇയാൾ ആലുവ, എറണാകുളം, തൃശൂർ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.