തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ
പുത്തൻകാവ് മൈതാനിയിൽ ഭരണഘടന സംരക്ഷണ സദസ്സും പ്രതിരോധ ചിത്ര വര ,ഗാന്ധി സ്മൃതി കാർട്ടൂൺ പ്രദർശനവും സംഘടിപ്പിച്ചു. ചിത്രരചന ടി എ സത്യപാൽ ഉദ്ഘാടനം ചെയ്തു. ഭരണ ഘടന സംരക്ഷണ സദസ് അഡ്വ. എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല പ്രസിഡണ്ട് ടി.സി ഷിബു അധ്യക്ഷനായി. കേരളോത്സവ വിജയികളായ അഭീഷ്ണപ്രകാശൻ, സുജിത് ക്രയോൺസ്, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എ.കെ ദാസ് എന്നിവർക്ക് എം. സ്വരാജും ചിത്രകാരന്മാർക്ക് ജോഷി ഡോൺ ബോസ്കോFJR ഉപഹാരങ്ങൾ നൽകി. അഡ്വ.വി.കെ പ്രസാദ്, ജില്ല പഞ്ചായത്ത് അംഗം എ.പി സുഭാഷ്, ഡി.ആർ രാജേഷ് എന്നിവർ സംസാരിച്ചു. കെ. ആർ ബൈജു സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി വി ആർ മനോജ് നന്ദിയും പറഞ്ഞു.