കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തോടുള്ള വി.പി സജീന്ദ്രൻ എം.എൽ.എയുടെ അവഗണനയ്ക്കെതിരെ ഡി.വൈ.എഫ്.ഐയുടെ രാപകൽ സമരം പട്ടിമറ്റത്ത് തുടങ്ങി. വികസനമുരടിപ്പ്, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം തുടങ്ങിയവ ചൂണ്ടിക്കാട്ടി കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സി.ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ പി.ബി രതീഷ്, ബ്ലോക്ക് സെക്രട്ടറി ടി.എ അബ്ദുൾ സമദ്, സി.പി.എം ഏരിയാ കമ്മിറ്റിഅംഗം കെ.കെ ഏലിയാസ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് ചേരുന്ന സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്യും.