മൂവാറ്റുപുഴ: പായിപ്രയിൽ സെവൻസ് ഫുട്‌ബാൾ സിന്തറ്റിക് ടർഫ് കോർട്ട് ഒരുങ്ങി. ഗ്രാമ പഞ്ചായത്തിന്റെ വികസന ശിൽപ്പിയും പ്രഥമ പ്രസിഡന്റുമായ പായിപ്ര എഴുത്തനാട്ട് എ.എം.ഇബ്രാഹിം സാഹിബിന്റെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റാണ് കോർട്ട് നിർമ്മിച്ചത്. 20ാം വാർഡിൽ സൊസൈറ്റിപ്പടിയിലാണ് കോർട്ട് ഒരുക്കിയിരിക്കുന്നത്. കോർട്ടിന്റെ ഉദ്ഘാടനം ഇന്ന് രാത്രി 7ന് ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും.സംഘാടക സമിതി ചെയർമാൻ എം.എ.മുഹമ്മദ് മുച്ചേത്ത് അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളനം മുൻ എം.എൽ.എ.ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി. കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. ഗ്രൗണ്ടിന്റെ നാമകരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ തുടങ്ങിയവർ സംസാരിക്കും.തുടർന്ന് നടക്കുന്ന ഫുട്‌ബാൾ ടൂർണമെന്റ് എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ സന്തോഷ് ട്രോഫി താരങ്ങളും നൈജീരിയൻ താരങ്ങളും പങ്കെടുക്കുമെന്ന് എ.എം.ഇബ്രാഹീം മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികളും സംഘാടക കമ്മിറ്റി പ്രതിനിധികളുമായ ഷാഫി എഴുത്താനിക്കാട്ട്, ഇ.എസ്. ഷാനവാസ്, സി.കെ. ഉണ്ണി, അഡ്വ. എൽദോസ് പി.പോൾ, സലാം കാവാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.