1
ചേരിയിൽ റോഡിന്റെ പേരിൽ നഗര സഭ സ്ഥാപിച്ച റോഡ് സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്ത നിലയിൽ

തൃക്കാക്കര: നഗരസഭ കുന്നേപ്പറമ്പ് വെസ്റ്റ് വാർഡിൽ കാക്കനാട് ദേശിയകവലയിലെ പി.ബി.കെ മൈന റോഡിന് സമീപം ചേരിയിൽ റോഡിൽ നേരം ഇരുട്ടിയാൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയാണ്. ചേരിയിൽ റോഡിന്റെ പേരിൽ നഗരസഭ സ്ഥാപിച്ച ബോർഡ് സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തു. നേരം ഇരുട്ടിയാൽ ഈ പ്രദേശത്തെ വഴിവിളക്കുകൾ അണക്കുന്നത് പതിവായി. രാത്രി പത്തുമണിയാകുമ്പോഴേക്കും ചേരിയിൽ റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്ത് ഇരുചക്രവാഹനങ്ങളിൽ യുവാക്കളെത്തും.പിന്നീട് അർദ്ധ രാത്രിവരെ ഇവരുടെ വിളയാട്ടമാണ്. പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.