udf
കുടിവെള്ള ക്ഷാമത്തിനെതിരെ കടുങ്ങല്ലൂർ നിവാസികൾ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിക്കുന്നു

ആലുവ: കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് കടുങ്ങല്ലൂർ നിവാസികൾ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു. ദിവസങ്ങളായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടുന്നതിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. തകരാറിലായ മോട്ടോർ അറ്റകുറ്റപ്പണി നടത്താത്തതാണ് കുടിവെള്ള ക്ഷമത്തിന് കാരണമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഉടൻ പുതിയ പമ്പ് സ്ഥാപിക്കാമെന്ന് എൻജിനീയർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ്, കെ.എ. ഷാനവാസ്, എം.ആർ. രാജേഷ്, പി.കെ. അബ്ബാസ്, മനൂപ് അലി, കെ.എ. ഹൈദ്രോസ്, ഫാസിൽ, സുനിത കാസിം എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് ഭരണപക്ഷ അംഗവും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണുമായ ടി.എസ്. വിജയലക്ഷ്മിയും പ്രതിഷേധവുമായെത്തിയിരുന്നു.