തൃക്കാക്കര: ഐ.എൻ.ടി.യു.സി റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള പൊലീസിലെ അഴിമതി അനേഷിക്കുക, ഡിജിപിയെ പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് പ്രേതിഷേധ മാർച്ച്‌ നടത്തി. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി പി കെ അബ്‌ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ്‌ സിസി വിജു അദ്ധ്യക്ഷത വഹിച്ചു .നേതാക്കളായ സേവ്യർ തായങ്കേരി, നൗഷാദ് പല്ലച്ചി,റാഷിദ്‌ ഉളളംപിളളി, ഹബീബ് പെരേപ്പാടൻ, റഫീഖ് പൂതേലി,ജെയ്‌മി,സുജിത് പി .എസ്,ഉണ്ണി കാക്കനാട്,തോമസ് തുതിയൂർ എന്നിവർ നേതൃത്വം നൽകി.