തൃപ്പൂണിത്തുറ: നഗരമധ്യത്തിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിൽ നിന്ന് എൺപതിനായിരം രൂപയും രേഖകളും കവർച്ച ചെയ്തു. തെക്കുംഭാഗം സ്വദേശി സുന്ദര മണിയുടെ സ്‌കൂട്ടറിന്റെ സീറ്റിന്റെ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാവ് പണവും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ചത്. തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാന്റിന് സമീപം ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഇവിടെയുള്ള ഹോട്ടലിനു മുന്നിൽ സ്‌കൂട്ടർ പാർക്ക് ചെയ്ത ശേഷം ചായ കുടിക്കുവാൻ കയറിയ സുന്ദരമണി തിരികെ എത്തിയപ്പോഴാണ് കവർച്ച നടന്നതായി കണ്ടെത്തിയത്. തൃപ്പൂണിത്തുറ പൊലീസിൽ പരാതി നൽകി.