കൂത്താട്ടുകുളം : വടകര സെന്റ് ജോൺസ് യാക്കോബായ സിറിയൻ കോൺഗ്രിഗേഷൻ പള്ളിയിൽ (മുത്തപ്പൻ പള്ളി) കുംഭം 8 പെരുന്നാൾ ഇന്ന് മുതൽ 21വരെ നടക്കും. ഇന്ന് മുതൽ 18 വരെ കുർബാന, 6.30നു സന്ധ്യാ പ്രാർഥന. 19 നു രാവിലെ 8 ന് കുർബാന- ഡോ.മാ

ത്യൂസ് മാർ ഇവാനിയോസ്, 11 മണിക്ക് കിഴകൊമ്പ്, കൂത്താട്ടുകുളം, പൈറ്റക്കുളം വഴി പള്ളിയിലേക്ക് പ്രദക്ഷിണം, വൈകിട്ട് 6നു പള്ളിയിൽ സന്ധ്യാപ്രാർഥന. 20 ന് രാവിലെ 8ന് വി. കുർബാന- കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത , 5.30നു സന്ധ്യാ പ്രാർഥന, 6.30നു ഒലിയപ്പുറം വാണിഭശേരിയിലേക്ക് പ്രദക്ഷിണം, 9നു പള്ളിയിൽ ആശീർവാദ പ്രാർഥന. 21നു 8.30നു കുർബാന- ഐസക് മാർ ഓസ്താത്തിയോസ്, 11നു സ്ലീബാഎഴുന്നള്ളിപ്പ്. 11.30നു പ്രദക്ഷിണം, 1.30നു ഉരുലേലം തുടങ്ങിയവ നടക്കുമെന്ന് വികാരി ഫാ.പോൾ തോമസ് പറഞ്ഞു.