കോലഞ്ചേരി: മറ്റക്കുഴി ശ്രീ പാർവതി വിലാസം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 21 മുതൽ 26 വരെ നടക്കും. 21ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകീട്ട് 5ന് ശിവപാർവതി പൂജ, രാത്രി 8ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റ്, ഭരതനാട്യം. 22ന് രാവിലെ 11ന് ഉത്സവ ബലിദർശനം,വൈകീട്ട് 6.30ന് പഞ്ചാരിമേളം, രാത്രി 8ന് തിരുവാതിരകളി, 8.15ന് കലാപരിപാടികൾ. 23ന് വൈകീട്ട് 6.30ന് തിരുവാതിരകളി. 24 ന് വൈകീട്ട് 7ന് തിരുവാതിരകളി, 7.30ന് ഭരതനാട്യം, രാത്രി 8ന് നൃത്തനൃത്യങ്ങൾ, 9ന് വിളക്കിനെഴുന്നള്ളിപ്പ്. 25ന് രാവിലെ 9ന് ശീവേലി, വൈകീട്ട് 5ന് പകൽപ്പൂരം, രാത്രി 8ന് വിളക്കിനെഴുന്നള്ളിപ്പ്, 26ന് രാവിലെ 10ന് കലശാഭിഷേകം, 12ന് ആറാട്ട്, ആറാട്ടു സദ്യ, രാത്രി 7 ന് നാടകം.