കോലഞ്ചേരി: വടവുകോട് ഗവ.എൽ.പി. സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുത്തൻകുരിശ് ഗവൺമെന്റ് സർവീസ് സഹകരണ ബാങ്ക് സൗജന്യ പുസ്തക വിതരണം നടത്തി. ഹെഡ്മാസ്റ്റർ സുരേഷ് ടി. ഗോപാൽ ഏറ്റു വാങ്ങി. അദ്ധ്യാപകരായ ലെനി പാപ്പച്ചൻ, അഞ്ജു വർഗീസ്, എ.കെ. രവി എന്നിവർ സംബന്ധിച്ചു.