block-
കൊറോണ ബോധവത്കരണ ക്ലാസ് വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ കൊറോണ ബോധവത്കരണ ക്ലാസ് നടന്നു. പ്രസിഡന്റ് ഗൗരി വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടിൽ അദ്ധ്യക്ഷനായി. ജില്ലാ കൊറോണ ബോധവത്കരണ ടീമിലെ ഡോ.ഷെറിൻ വടവുകോട് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ വിനോദ് പൗലോസ്, അനുപമ എന്നിവർ ക്ലാസെടുത്തു.