കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല സ്പീക്കേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കവിയും മുൻ വായനശാലാ കമ്മിറ്റിയംഗവുമായ പി.കെ വേലായുധന്റെ കവിതകളെക്കുറിച്ചുള്ള ചർച്ച സംഘടിപ്പിച്ചു. 'പുലയൻ മരത്തൻ വീണ്ടും പാടുന്നു ', 'ആകാശത്തേക്ക് വളരുന്ന പുല്ലുകൾ'എന്നീ കവിതാ സമാഹാരങ്ങൾ പ്രൊഫ.എൻ.കെ വിജയൻ, കവി ശശികുമാർ കാവുങ്കൽ എന്നിവർ അവതരിപ്പിച്ചു. തുടർന്ന് നടന്ന പുസ്തക ചർച്ചയിൽ കെ.രവിക്കുട്ടൻ, പി.ജി സജീവ്, എൻ മുരളീധരൻ, കെ.ജി സത്യൻ, ജേക്കബ് സി.മാത്യു, വി.കെ .മുഹമ്മദ്, എം.കെ പ്രസാദ്, സ്‌നേഹ വർഗീസ്, സി.ജി ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.