കോലഞ്ചേരി: ഡിജിറ്റൽ ഇടപാടിൽ ശ്രദ്ധയില്ലെങ്കിൽ പണം പോകും. ഇത്തരം തട്ടിപ്പുകൾ വ്യാപകമായതോടെ ജാഗ്രത പാലിച്ചേ പറ്റൂ. യു.പി.ഐ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ചില മുൻകരുതലുകളിതാ:

യൂണിഫൈഡ് പേമെന്റ് ഇന്റർഫെയ്‌സ് അഥവാ യു.പി.ഐ മൊബൈൽ ഫോൺ ആപ്പുകൾ വഴി ഏത് സമയവും എളുപ്പം പണമിടപാടുകൾ സാധ്യം.

• പിൻ രഹസ്യമായി സൂക്ഷിക്കുക, ആരുമായും പങ്കിടാതിരിക്കുക.

• ഫോണിലേക്ക് വരുന്ന കളക്റ്റ് റിക്വസ്​റ്റ് നിങ്ങൾ അംഗീകരിച്ചാൽ മാത്രമേ പണമിടപാട് പൂർത്തിയാവൂ. പരിശോധിച്ച് നിങ്ങളുടെ ഇടപാട് തന്നെയല്ലേ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം അംഗീകാരം നൽകുക.

• പണം ഇങ്ങോട്ട് ലഭിക്കാനായി യു.പി.ഐ പിൻ നൽകേണ്ടതില്ല

• വിശ്വാസയോഗ്യമായ ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.

• ലിങ്കുകളിൽ നിന്ന് ലഭിക്കുന്ന വെബ്‌സൈ​റ്റുകളിലും ഫോമുകളിലും നിങ്ങളുടെ യു.പി.ഐ പിൻ പങ്കിടരുത്.

• അപരിചിതരുടെ കളക്റ്റ് റിക്വസ്​റ്റുകൾ നിരസിക്കുക.

• കസ്​റ്റമർ കെയറുമായി ബന്ധപ്പെടാൻ പേയ്‌മെന്റ് ആപ്പ് മാത്രം ഉപയോഗിക്കുക. ഇന്റർനെ​റ്റിൽ കാണുന്ന വിശ്വാസ്യതയില്ലാത്ത നമ്പറുകൾ ഉപയോഗിക്കരുത്.