കോലഞ്ചേരി: അടിയന്തരഘട്ടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷയ്ക്ക് പ്രത്യേക സംവിധാനവുമായി നിഴൽ പദ്ധതി നിലവിൽ വന്നു.അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന വനിതാ യാത്രക്കാർക്കും മുതിർന്ന പൗരൻമാർക്കും സുരക്ഷാഹസ്തവുമായി കേരള പൊലീസിന്റെ 'നിഴൽ'പദ്ധതി പ്രവർത്തീകമാക്കുന്നത് .ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാൻ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കമാൻറ് സെന്ററിലെ പ്രത്യേക സംവിധാനമാണിത്.കേരളത്തിലെ ഏത് ജില്ലയിൽ നിന്നും ഏത് സമയവും ഫോൺ മുഖേന ബന്ധപ്പെടാം.
വിളിക്കേണ്ട നമ്പർ 112
അസമയത്ത് വാഹനം കേടാവുകയും ടയർ പഞ്ചറാവുകയും ചെയ്യുന്നത് മൂലം വഴിയിൽ കുടുങ്ങിയ വനിതാ യാത്രക്കാർക്കും മുതിർന്ന പൗരൻമാർക്കും വിളിച്ച് സഹായം അഭ്യർത്ഥിക്കാം.
രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വനിതകൾക്ക് പൊലീസ് സഹായം എത്തിക്കും
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും ഏത് ആവശ്യത്തിനും ഏത് സമയത്തും ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്
പൊലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാന്റ് സെന്ററിലാണ് ഫോൺകോൾ ലഭിക്കുക.
വിളിക്കുന്നയാൾ ഉള്ള സ്ഥലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി മനസിലാക്കാൻ കഴിയും.
നമ്പർ ഡയൽ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ ഫോണിന്റെ പവർ ബട്ടൺ മൂന്ന് തവണ അമർത്തിയാൽ കമാന്റ് സെന്ററിൽ സന്ദേശം ലഭിക്കുകയും പൊലീസ് ഉദ്യോഗസ്ഥർ തിരികെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്യും.
112 ഇന്ത്യ എന്ന മൊബൈൽ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാലും കമാന്റ് സെന്ററിൽ സന്ദേശമെത്തും.