കുറുപ്പംപടി: അൾഷിമേഴ്‌സ് രോഗബാധിതരെ കണ്ടെത്താനും അവർക്ക് പരിചരണം നൽകുന്നതിനുമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയായ സ്മൃതി പർവ്വം 2020 ന്റെ ആദ്യഘട്ടം പരിശീലനം ആരംഭിച്ചു. എൽദോസ് കുന്നപ്പിളളി എം.എൽ.എ പരിശീലനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ എം സലിം, രമ ബാബു ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം പി പ്രകാശ്, സിസിലി ഇയോബ്, പോൾ ഉതുപ്പ്, മിനി ബാബു, പ്രീത സുകു, ഗായത്രി വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേരി പൗലോസ്, ശശികല രമേശ്, അമ്പിളി രാജൻ, ബിഡിഒ വി എൻ സേതുലക്ഷ്മി, ജില്ലാതല ആശ കോ ഓഡിനേറ്റർ സജ്‌ന എന്നിവർ പ്രസംഗിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോ സയൻസ് മേധാവി ഡോ. ബേബി ചക്രപാണി, ഹെൽത്ത് സൂപ്പർ വൈസർ കെ എൻ രാധാകൃഷ്ണൻ, പദ്ധതി കോ ഓഡിനേറ്റർ ശ്വേത നായർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
രോഗബാധിതർക്ക് പരിചരണവും സാമൂഹിക പിന്തുണയും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നടത്തുകയുമാണ് സ്മൃതി പർവ്വം പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോ സയൻസ് വിഭാഗത്തിന്റെ ഉദ്‌ബോധ് പ്രൊജക്റ്റുമായി സഹകരിച്ച് നടത്തുന്ന കാലിക പ്രസക്തിയുള്ള പദ്ധതി ഇന്ത്യയിൽ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം വാർഷിക പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.
രോഗികളെ സന്ദർശിക്കും
ആശ പ്രവർത്തകർക്കുള്ള ആദ്യ ഘട്ട പരിശീലനം പൂർത്തിയാക്കിയതിനു ശേഷം അവരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി അൾഷിമേഴ്സ് രോഗബാധിതരെ കണ്ടെത്തുകയാണ് പദ്ധതിയുടെ അടുത്ത ഘട്ടം. മൂന്നാം ഘട്ടത്തിൽ രോഗബാധിതരെ വിശദമായ പരിശോധനക്ക് വിധേയമാക്കി രോഗാവസ്ഥ വർദ്ധിക്കാതിരിക്കാനുള്ള കൗൺസിലിംഗുകളും, നടപടികളും സ്വീകരിക്കും.
ആദ്യഘട്ട പരിശീലനം നൽകിയത്
രായമംഗലം, കൂവപ്പടി, ഒക്കൽ, വേങ്ങൂർ, മുടക്കുഴ, അശമന്നൂർ പഞ്ചായത്തുകളിലെയും പെരുമ്പാവൂർ നഗരസഭയിലെയും ആശ പ്രവർത്തകർക്ക്