jk
തൃശൂർ വടക്കുന്നാഥ ശിവരാത്രി മഹോത്സവ ഉദ്ഘാടന ചടങ്ങിൽ ബഹ്‌സാദ് ഗ്രൂപ്പ് ചെയർമാൻ ജെ.കെ. മേനോൻ ആദരം ഏറ്റുവാങ്ങുന്നു

തൃശൂർ: മനുഷ്യസ്‌നേഹമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ബഹ്‌സാദ് ഗ്രൂപ്പ് ചെയർമാൻ ജെ.കെ. മേനോൻ പറഞ്ഞു. തൃശൂർ വടക്കുന്നാഥക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൺമറഞ്ഞുപോയ തന്റെ പിതാവ് സി.കെ. മേനോനും ഇത്തരമൊരു ചിന്താഗതി മുറുകെപിടിച്ചയാളായിരുന്നു. ജീവിതം സഫലമാകുന്നത് മറ്റുള്ളവരുടെ വിഷമങ്ങൾ അറിയുവാനും അതിന് ആശ്വാസം പകരുവാനും കഴിയുമ്പോഴാണ്. വടക്കുന്നാഥക്ഷേത്രമെന്നതുപോലെ തൃശൂരിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളുമായി തന്റെ പിതാവിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് സഹായങ്ങൾ നൽകുന്നത് സർവേശ്വരൻ ഏൽപിച്ച ദൗത്യമായിട്ടായിരുന്നു അദ്ദേഹം കണ്ടിരുന്നതെന്നും ജെ.കെ. മേനോൻ പറഞ്ഞു.

നിയമസഭാ ചീഫ്‌വിപ്പ് കെ. രാജൻ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.വി. മോഹനൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസം ചെയർമാൻ അഡ്വ. മോഹൻദാസ്, കെ.എം പരമേശ്വരൻ, എക്‌സ്‌പ്ലോസീവ് കൺട്രോളർ വേണുഗോപാൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കൗൺസിലർ എം.എസ് സമ്പൂർണ, സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ജയകുമാർ എന്നിവർ സംസാരിച്ചു.