കൊച്ചി: ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ എറണാകുളം സിറ്റി യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാര വിജയം മാന്ദ്യാവസ്ഥയിൽ എന്ന ശില്പശാല സ്വർണഭവനിൽ ഇന്ന് രാവിലെ 11 ന് നടക്കും. ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബിസിനസ് കൺസൾട്ടന്റ് ടിനി ഫിലിപ്പ് ക്ളാസ് നയിക്കും. തുർടന്ന് വാർഷിക പൊതുയോഗവും പുതിയ സംസ്ഥാന ജനറൽസെക്രട്ടറി ടി.കെ. സക്കീർ ഇക്ബാലിനെ ആദരിക്കൽ ചടങ്ങും നടക്കുമെന്ന് ജില്ലാ ജനറൽസെക്രട്ടറി പോൾ ഡേവിഡ് അറിയിച്ചു.