കൊച്ചി: കടവന്ത്ര മുട്ടത്തിൽ ലെയിൻ റെസിഡൻസ് വെൽഫെയർ അസോസിയേഷന്റെ 22 ാംമത് വാർഷികാഘോഷം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് പി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജനമൈതി പൊലീസ് ഓഫീസർ രാജീവ്, അസോസിയേഷൻ സ്ഥാപക സെക്രട്ടറി കെ.കെ. മാധവൻ, പി.ശിവദാസൻ, ശ്യാമള കാർത്തിക് എന്നിവർ പ്രസംഗിച്ചു. മുതിർന്ന പൗരൻമാരെയും ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു. ഭാരവാഹികളായി പി. ശിവദാസൻ ( പ്രസിഡന്റ്), ശ്യാമള കാർത്തിക് ( വൈസ് പ്രസിഡന്റ്), പി.എൻ. രവീന്ദ്രനാഥ് (സെക്രട്ടറി), ഹർഷ കുമാർ ( ജോയിന്റ് സെക്രട്ടറി), കെ.മഹാദേവൻ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.