കുറുപ്പംപടി: മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ജില്ലാതല സ്വരാജ് അവാർഡ് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് അവാർഡ്,രായമംഗലം പഞ്ചായത്തിന് ലഭിച്ചു.10 ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്നതാണ് അവാർഡ്. പഞ്ചായത്ത് ദിനമായ ഫെബ്രുവരി 19 ന് വയനാട്ടിലെ വൈത്തിരിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. ഭരണസമിതിയുടേയും,ജീവനക്കാരുടേയും,പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെ സഹകരണമാണ് പുരസ്‌കാരം ലഭിക്കാൻ സഹായിച്ചതെന്ന് പ്രസിഡന്റ് സൗമിനി ബാബു പറഞ്ഞു.