കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ഇടയാറിൽ വീട് കുത്തിത്തുറന്ന് 3 പവൻ സ്വർണാഭരണങ്ങളും അമ്പതിനായിരം രൂപയും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. കോളേജ് അദ്ധ്യാപകനായ ജെയിനോ ജോർജിൽ വീട്ടിൽ ഇന്നലെ രാത്രി എട്ടരയ്ക്കും ഒമ്പതരയ്ക്കും ഇടയിലാണ് മോഷണം നടന്നത്. പ്രദേശത്തെ പള്ളി പ്രദിക്ഷണം കാണാൻ വീട്ടിൽ നിന്നും മാറിയ സമയത്തായിരുന്നു കവർച്ച. വീടിന്റെ പിറകിലെ ഗ്രില്ല് തകർത്താണ് മോഷ്ടാവ് അകത്തു പ്രവേശിച്ചത്. കൂത്താട്ടുകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.