school-paliyathuruth
പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമം സ്കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും ഡോ. ഒ.എസ്. ആശ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : വടക്കേക്കര പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമം ഇംഗ്ളീഷ് മീഡിയം സ്കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും എസ്.എൻ.എം ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശ ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡിമിനിസ്ട്രറ്റർ പാടിക് മാൽഷൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമിനി ശാരദ പ്രിയമാത അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഷിജുമോൾ, പി.ടി.എ പ്രസിഡന്റ് ഷമീന ഷിമോജ്, കെ.എസ്. വേണു, കെ.കെ. ഗിരീഷ്, ടി.എ. മോഹനൻ, കെ.എൻ. ധനലക്ഷ്മി, എം.വി. രമേശൻ, കെ.എസ്. വിദ്യാധരൻ, നിത രതീഷ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.