പറവൂർ : മിനി കൈതാരം രചിച്ച തേങ്ങുന്ന ഹൃദയങ്ങൾ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് നാലിന് കൈതാരം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. പറവൂർ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് മൻജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിക്കും. സിപ്പി പള്ളിപ്പുറം പുസ്തക പ്രകാശനം നിർവ്വഹിക്കും. ഞാറക്കൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് എം. സ്മിത ആദ്യകോപ്പി ഏറ്റുവാങ്ങും. അഡ്വ. എം. കൃഷ്ണകുമാർ, സുധീർ അമ്മനാട്ട്, നീണ്ടൂർ വിജയൻ, വിനോദ് കൈതാരം. എം. ഗിരീഷ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കലാസന്ധ്യയും നൃത്തനൃത്ത്യങ്ങളും നടക്കും.