sndp-paravur-
വിവാഹ പൂർവ്വ കൗൺസലിംഗ് കോഴ്സ് പറവൂർ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പറവൂർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ രണ്ടുദിവസത്തെ വിവാഹപൂർവ്വ കൗൺസലിംഗ് കോഴ്സ് യൂണിയൻ പ്ളാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ തുടങ്ങി. യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങളായ വി.എം.നാഗേഷ്, ടി.പി. കൃഷ്ണൻ, കണ്ണൻ കൂട്ടുകാട്, ബീനാ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് സമാപിക്കും.