കാലടി: മുതിർന്ന പത്രപ്രവർത്തകനും ഗുരുവായൂർ ദേവസ്വo ബോർഡ് മെമ്പറും, ജനതാദൾ (എസ്) സംസ്ഥാന സെക്രട്ടറിയുമായ കെ.വി.ഷാജിയെ കാലടി പ്രസ് ക്ലബ്ബ് ആദരിച്ചു. റോജി എം ജോൺ എം എൽ എഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.ആർ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്കൃത യൂണിവേഴ്സിറ്റി വൈസ്. ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് മുഖ്യാതിഥിയായിരുന്നു.
സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി.പോൾ, ജില്ലാ പഞ്ചായത്ത് അംഗം ശാരദാമോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ അഡ്വ.കെ.തുളസി, എം.പി.ലോനപ്പൻ, വൈസ്.പ്രസിഡന്റ് വാലസ് പോൾ, എസ് എൻ ഡി പിയോഗം കുന്നത്ത് നാട് യൂണിയൻ അഡ്മിനിസ്ട്രേറ്റ്, കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ, മെമ്പർ മിനി ബിജു, കെ.എസ്.ആർ.ടി.സി. ബോർഡ് അംഗം മാത്യൂസ് കോലഞ്ചേരി, ജനതാദൾ (എസ്) വി.ബി. സിദിൽ കുമാർ, സി പി എം ഏരിയാ സെക്രട്ടറി സി.കെ. സലിം കുമാർ, കെ.എ.ചാക്കോച്ചൻ, മാദ്ധ്യമ പ്രവർത്തകരായ ടി.എസ്. രാധാകൃഷ്ണൻ, പി.ഐ. നാദിർഷ, ടിജോ മാത്യു, എം.എസ്. സന്തോഷ്, കെ. ഡി. ജോസഫ്, വ്യവസായികളായ ഡോ.കെ.വി.ടോളിൻ, വി.പി.തങ്കച്ചൻ, പ്രൊഫ.എ.സുബ്രഹ്മണ്യ അയ്യർ, തുടങ്ങിയവർ സംസാരിച്ചു.പ്രസ് ക്ലബ്ബ് സെക്രട്ടറി ടി.പി.ജോർജ്, സ്വാഗതവുംസൈലേഷ് പണ്ടാല നന്ദിയും പറഞ്ഞു.