പനങ്ങാട്.കുമ്പളം പഞ്ചായത്തിലെ 2020-21വർഷത്തെ വികസന സെമിനാർ ജില്ലാപഞ്ചായത്ത് മെമ്പർ അനിത ഷീലൻ ഉദ്ഘാടനം ചെയ്തു. പനങ്ങാട് ഗണപതി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് സീതചക്രപാണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ആർ.രാഹുൽ സ്വാഗതം പറഞ്ഞു. വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി പ്രകാശൻ പദ്ധതി വിശദീകരിച്ചു. ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി.രതീഷ്, റസീനസലാം,വി.എ.പൊന്നപ്പൻ, പി.എസ്.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.