ptz
എം.ജി.എം ഹൈസ്‌കൂളിന്റെ വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്നവരുടെ യാത്രയയപ്പും,ശുചിമുറികളുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേലായുധൻ നിർവഹിക്കുന്നു

കോലഞ്ചേരി: പുത്തൻകുരിശ് എം.ജി.എം ഹൈസ്‌കൂളിന്റെ വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്നവരുടെ യാത്രയയപ്പും,ശുചിമുറികളുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേലായുധൻ നിർവഹിച്ചു. പഞ്ചായത്ത്

സ്റ്റാൻഡിംഗ് കമ്മി​റ്റി ടി.കെ.പോൾ അദ്ധ്യക്ഷനായി. എം.പി കുര്യാക്കോസ്, കെ.ശശിധരൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. കൊച്ചി ബി.പി.സി.എല്ലിന്റെ ധന സഹായത്തോടെ നിർമ്മിച്ച 16 ശുചിമുറികളാണ് തുറന്നത്. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷ ബീന കുര്യാക്കോസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷ സോഫി ഐസക്, പഞ്ചായത്തംഗങ്ങളായ ലീന മാത്യു, ലിസ്സി സ്ലീബ, ഓമന ഷൺമുഖൻ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ടി.എം വർഗീസ്, സ്‌കൂൾ മാനേജർ കെ.സി ജോസഫ്, ഹെഡ്മിസ്ട്രസ് സുമ കെ.മത്തായിക്കുഞ്ഞ്, പി.ടി.എ.പ്രസിഡന്റ് കെ.ഐ സാബു, കെ.എസ് രാജു, കെ.ഐ.ഇന്ദു ചന്ദ്രബാബു, പി.എൻ.നക്ഷത്രവല്ലി, പി.ആർ സരസ്വതി അജി നാരായണൻ, വി.നിരഞ്ജന, അരുൺ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.