കൊച്ചി: കേന്ദ്ര സർക്കാരിന്റെ അധികാര ദുർവിനിയോഗത്തിനെതിരെ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ തിങ്കളാഴ്ച എറണാകുളത്ത് യൂണിറ്റി മാർച്ചും ബഹുജന റാലിയും സംഘടിപ്പിക്കും. വൈകിട്ട് 4.30ന് വഞ്ചി സ്‌ക്വയറിൽ നിന്നാരംഭിക്കുന്ന മാർച്ച് കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ ദേശീയ സെക്രട്ടറി എം.മുഹമ്മദലി ജിന്ന ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച് നാസർ, ട്രഷറർ എം.കെ അഷ്‌റഫ്, എസ്.എസ് നിസാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.