പള്ളുരുത്തി: എഡ്ഡി മാസ്റ്റർ പുരസ്ക്കാരം ജോൺ ഫെർണാണ്ടസിന് നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 25000 രൂപയും ഫലകവും മാർച്ച് 27 ന് പള്ളത്തുരാമൻ നഗറിൽ നടക്കുന്ന ചടങ്ങിൽ നൽകും.കെ.എം.'ധർമ്മൻ, ഇടക്കൊച്ചി സലിം കുമാർ, കെ.പി.എ.സി ബീയാട്രീസ്, ഐ.ടി.ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.