കൊച്ചി: ഇഫ്റ്റ സിനിമ യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി 18 ന് (ചൊവ്വ) കടവന്ത്ര ഡി.ഡി വ്യാപാർ ഭവൻ റൂം നമ്പർ 314 ൽ അംഗത്വ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പകൽ പത്തിന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്യും. 3000 രൂപയാണ് അംഗത്വ ഫീസ്. രവികുമാർ പാലാ, ബാലസുബ്രഹ്മണ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.