കോലഞ്ചേരി: പൊതു വിദ്യാലയങ്ങളുടെ കലാ സാഹിത്യ രംഗത്തും പഠനത്തിലുമുള്ള മികവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വടയമ്പാടി ഗവ .എൽ.പി സ്‌കൂളിലെ കുട്ടികൾ ചൂണ്ടി കവലയിൽ പഠനോത്സവം സംഘടിപ്പിച്ചു.ഓട്ടൻതുള്ളൽ ,നാടൻ പാട്ട്, നാടകം,കവിത ചൊല്ലൽ ഇംഗ്ലീഷ് പ്രസംഗം തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു. എൻ.എൻ രാജൻ, സാലി ബേബി, പോൾ വെട്ടിക്കാടൻ, ജോൺ ജോസഫ്, ജോണി മനിച്ചേരി, ഏലിയാമ്മ എബ്രാഹാം, ലത രാജു,ജിജോ മാത്യു, കെ.വി റെനി, ആർ.ബിന്ദു. ഷെറിൻ ഏലിയാസ്, സി.എ അഷിന, എൻ.ആർ ശ്രീജ, പി.ബി എയ്ബൻ, ബെറ്റ്സി സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.