പനങ്ങാട്. പനങ്ങാട് വി.എച്ച്.എസ്. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ദീർഘകാലം മാനേജരും അദ്ധ്യാപകനുമായിരുന്ന വി.ഗോപിനാഥമേനോന്റെ സ്മരണാർഥം പുറത്തിറക്കിയ സ്‌പെഷ്യൽ സ്റ്റാമ്പ് തിരുവനന്തപുരം വിക്രം സാരാഭായ്‌സ്‌പേസ് സെന്റർ ഡയറക്ടർ എസ്.സോമനാഥ് പ്രകാശനം ചെയ്തു. പൂർവ വിദ്യാർത്ഥിയും സാക്ഷരതാ മിഷൻ മുൻ ഡയറക്ടറുമായ ഗോപിനാഥ് പനങ്ങാട് ഏറ്റുവാങ്ങി. സ്‌കൂൾ മാനേജർ ലീല ഗോപിനാഥ മേനോൻ അദ്ധ്യക്ഷത വഹിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'എന്റെ നാട്ടുപെരുമ' അഖില കേരള ഉപന്യാസ രചന മത്സരവിജയികൾക്കുള്ള സമ്മാനവിതരണം എം.ആർ.എസ്.മേനോൻ നിർവഹിച്ചു.ഡിജിറ്റൽ ആക്‌സസിബിൾ ഇൻഫർമേഷൻസിസ്റ്റം പ്രകാശനം കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാൻ മധു എസ്.നായർ നിർവഹിച്ചു. 'ഇപബ് 3' ഇബുക്കിന്റെ പ്രകാശനം റോട്ടറി ക്ലബ് ഒഫ് കൊച്ചി ഗ്ലോബൽ പ്രസിഡന്റ് ഡോ.പി.ജിപോൾ ഇന്നർവീൽ ക്ലബ് ഡിസ്ട്രിക്ട് 320പി.ഡി.സി ഡോ.ലളിത തോമസിനും രക്ഷ ചെയർമാൻ ഡബ്ല്യു.സി തോമസിനും നൽകി പ്രകാശനം ചെയ്തു.
പഠനവൈകല്യമുള്ള കുട്ടികൾക്കും കാഴ്ച പരിമിധികൾ ഉള്ളവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ ആക്‌സസിബിൾ സംവിധാനത്തെ കുറിച്ച് ഡിജിറ്റൽ ആക്‌സസിബിൾ ഇൻഫർമേഷൻ സിസ്റ്റം ഡയറക്ടർ രാംകമലും റൊട്ടേറിയൻ ഡോ.പി.ഇ പോളും വിശദീകരിച്ചു. ശതാബ്ദി സ്മരണിക പ്രോഗ്രം കമ്മിറ്റി ചെയർമാൻ കെ.ജി.വിജയന് നൽകി കൊച്ചിൻഷിപ്പ്‌യാർഡ് ചെയർമാൻആൻഡ് മാനേജിംഗ് ഡയറക്ടർമധു എസ്.നായർ പ്രകാശനം ചെയ്തു. സ്‌കൂൾഹെ്ഡ്മിസ്ട്രസ് സി.ആർപ്രസന്നകുമാരി,കുമ്പളംപഞ്ചായത്ത് മെമ്പർകെ.ആർ. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർഎം.കെ രവീന്ദ്രനാഥ് എന്നിവർസംസാരിച്ചു.