അങ്കമാലി .സംസ്ഥാനത്ത് ഭൂ-ഭവനരഹിതർക്കായി സർക്കാർ 56 ഫ്ലാറ്റ് സമുച്ചയങ്ങൾ കൂടി നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. അങ്കമാലി നഗരസഭ നിർമ്മാണം പൂർത്തിയാക്കിയ ഭവന സമുച്ചയത്തിന്റെ താക്കോൽദാന കർമ്മം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
56ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനായി വിശദമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്,ഇത്ആറ് മാസം കൊണ്ട് പൂർത്തീയാക്കും, കൂടാതെ 10 ജില്ലകളിൽ പത്ത് ഫ്ലാറ്റുകൾ കൂടി നിർമ്മിക്കുന്നുണ്ട് ഈ പദ്ധതി ജൂണിൽ പൂർത്തീയാക്കും.
സംസ്ഥാനത്ത് നാലര ലക്ഷത്തോളം കുടുംബങ്ങൾക്കാണ് പുതുതായി വീട് വേണ്ടത്.സംസ്ഥാനത്തെ ഭവന പദ്ധതികൾ ഏകീകരിച്ചതോടെ നിരവധി പേർക്ക് വീട് ലഭ്യമായി. ലൈഫ് പി.എം.എ.വൈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാകും. ഭൂ - ഭവനരഹിതരായ എല്ലാവർക്കും ഭവനമൊരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.യോഗത്തിൽ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ബെന്നി ബഹനാൻ എം.പി.റോജി എം ജോൺ എം എൽ എ , ഏണസ്റ്റ് തോമസ്, ടെൽക്ക് ചെയർമാൻ അഡ്വ.എൻ.സി മോഹനൻ, മുൻ മന്ത്രി ജോസ് തെറ്റയിൽ, നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി, വൈസ് ചെയർമാൻ എം.എ.ഗിരീഷ് കുമാർ, സെക്രട്ടറി ബീന.എസ്.കുമാർ, എൻജിനീയർ എസ്.ഷീല എന്നിവർ പ്രസംഗിച്ചു.