dyfi
രാപകൽ സമരംസമാപന സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തോടുള്ള വി.പി സജീന്ദ്രൻ എം.എൽ.എയുടെ അവഗണനക്കെതിരെ ഡി.വൈ.എഫ്‌.ഐയുടെ രാപകൽ സമരം സമാപിച്ചു. വികസനമുരടിപ്പ്, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, അഴിമതി എന്നിവ ചൂണ്ടിക്കാട്ടി കോലഞ്ചേരി ബ്ലോക്ക് കമ്മി​റ്റി സംഘടിപ്പിച്ച സമരം യുവജന താക്കീതായി മാറി. സമാപന സമ്മേളനം സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ജയകുമാർ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി സി.കെ വർഗീസ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, കെ .വി ഏലിയാസ്, അഡ്വ കെ.എസ് അരുൺകുമാർ, എം.പി വർഗീസ്, അഡ്വ. എം.എംമോനായി, എം.എൻ മോഹനൻ, സി.പി ഗോപാലകൃഷ്ണൻ, എൻ.എസ് സജീവൻ, എൻ.വി കൃഷ്ണൻകുട്ടി, അഡ്വ. എം.ഹർഷൻ, എൻ.എം അബ്ദുൽകരിം, ഡോളി ഏലിയാസ്, മനീഷ് മദനൻ എന്നിവർ സംസാരിച്ചു.