കൊച്ചി:പതിനാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച എടക്കാട്ടുവയൽ പാർപ്പാക്കോട് കുന്നുംപുറത്ത് വീട്ടിൽ ബിനിലിനെ (40) മുളന്തുരുത്തി പൊലീസ് അറസ്‌റ്റു ചെയ്‌തു. പോക്‌സോ കുറ്റം ചുമത്തി. ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ആളില്ലാത്ത സമയം വീട്ടിൽ വച്ചും ഇയാളുടെ വീട്ടിൽ വച്ചും പല തവണ പീഡിപ്പിച്ചു. ഇരു വീട്ടുകാരും തമ്മിലുള്ള നല്ല ബന്ധം മുതലെടുത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. പുറത്ത് പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ഇതോടെ വിവരം പെൺകുട്ടി ആരോടും പറഞ്ഞില്ല.പെൺകുട്ടിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റം അധ്യാപകർ കണ്ടെത്തി കൗൺസിലിംഗ് നൽകിയതോടെയാണ് പീഡനം പുറത്തറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.