ആലുവ: ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ഉടമകൾക്ക് സാമ്പത്തിക ബാദ്ധ്യത വരുത്തി വെക്കുമെന്ന് കോൺട്രാക്ട് കാരേജ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. മാർച്ച് ഒന്നിന് ഉത്തരവ് നടപ്പാണമെന്നാണ് സർക്കാർ ഉത്തരവ് ഇത് നീട്ടി വെയ്ക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ജി.പി.എസ്. ഘടിപ്പിക്കാൻ സ്വകാര്യ ബസുകൾക്ക് നൽകിയത് പോലെ ഡിസംബർ ഒന്ന് വരെ സമയം അനുവദിക്കണം.
കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ് അസോസിയേഷൻ ജില്ലാ സമ്മേളനം ചൊവ്വാഴ്ച്ച ആലുവയിൽ നടക്കും. തോട്ടുമുഖം വൈ.എം.സി.എ. ഓഡിറ്റോറിയത്തിൽ 2.30 ന് പതാക ഉയർത്തും.ആദ്യ സെഷനിൽ ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം നടക്കും. ജെ.സി.ഐ. ദേശീയ ട്രെയിനർ സജീവ് ദേവ് ക്ലാസിന് നേതൃത്വം നൽകും.
പൊതു സമ്മേളനം അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജി.സി.ഡി.എ. ചെയർമാർ അഡ്വ.വി. സലിം മുഖ്യാതിഥിയാകും. . പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ, ജില്ല പ്രസിഡന്റ് അഡ്വ.എ.ജെ. റിയാസ്, വർക്കിംഗ് പ്രസിഡന്റ് എ.ജെ. റിയാസ്, ജില്ലാ ജനറൽ സെക്രട്ടറി പി.എ. അനൂപ്, ജില്ലാ കമ്മിറ്റിയംഗം സെയ്ദു എന്നിവർ പങ്കെടുത്തു.